മുംബൈ|
jibin|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (12:37 IST)
അധോലോകത്തിന്റെ കഥകള്‍ ബിഗ് സ്ക്രീനില്‍ തനിമയോടെ അഭിനയിച്ചു കാട്ടുകയും. നായകനായും ഡോണായും ബോളിവുഡില്‍ അരങ്ങ് തകര്‍ത്ത് മുന്നേറുകയും ചെയ്യുന്ന കിംഗ് ഖാന്‍ ഇന്റര്‍പോളുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു.
കഴിഞ്ഞ ദിവസം അധോലോകനേതാവായ രവി പൂജാരി ഷാരൂഖിനെതിരെ ഭീഷണിസന്ദേശം അയച്ചതിന് പിന്നാലെയാണ് ഷാരൂഖ് ചുവട് മാറ്റിയത്. ഇന്റര്‍പോളിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. കുറ്റകൃത്യങ്ങള്‍ തടയാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നാണ് തന്റെ പുതിയ ഉദ്ദ്യമത്തെ കുറിച്ച് സൂപ്പര്‍ താരം പറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടനയാണ് ഇന്റര്‍പോള്‍. 190 രാജ്യങ്ങളാണ് ഇന്റര്‍പോളില്‍ അംഗമായിരിക്കുന്നത്. ഇന്റര്‍നാഷണല്‍ പൊലീസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇന്റര്‍പോള്‍. ഇന്റര്‍പോളിന്റെ 'റ്റേണ്‍ ബാക്ക് ക്രൈം ക്യാപെയിന്‍ ലക്ഷ്യമിടുന്നത് സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുളള സാമൂഹിക ബോധവത്ക്കരണമാണ് ഷാരൂഖ് ഖാന്റെ സാന്നിദ്ധ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദവി കിട്ടുന്ന ആദ്യ ഇന്ത്യാക്കാരനാണ് ഷാരൂഖ്.
നടന്‍ ജാക്കി ചാന്‍, ഫുട്ബോള്‍ താരം ലയണല്‍ മെസ്സി, ഫോര്‍മുല വണ്‍ താരങ്ങളായ ഫെര്‍ണാണ്ടോ അലോണ്‍സോ, കിമി റൈക്കോനെന്‍ എന്നിവര്‍ക്കൊപ്പമാവും ഷാരൂഖ് ഇന്റര്‍പോള്‍ നടത്തുന്ന ക്യംപെയിനില്‍ പങ്കെടുക്കുക. നേരത്തെ അധോലോകനേതാവായ രവി പൂജാരി ഷാരൂഖിനെതിരെ ഭീഷണിസന്ദേശം അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷാരൂഖിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.