കാശ്‌മീര്‍ തീവ്രവാദികള്‍ ഭഗത്‌ സിംഗിനെപ്പോലെയെന്ന്‌ ഷാബിര്‍ ഷാ

ശ്രീനഗര്‍| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (19:40 IST)
കാശ്‌മീരിനായി ജീവന്‍ ബലികഴിച്ച തീവ്രവാദികള്‍ സ്വാതന്ത്ര സമര സേനാനി ഭഗത്‌ സിംഗിനെപ്പോലെയെന്ന്‌ കാശ്‌മീര്‍ വിഘടനവാദി നേതാവ്‌ ഷാബിര്‍ ഷാ. പാകിസ്ഥാനുമായി
കാശ്‌മീര്‍ വിഷയംചര്‍ച്ച ചെയ്യുന്നതിന്‌ ഇന്ത്യയെ
പ്രേരിപ്പിച്ചത് തീവ്രവാദികളാണ് അതിനാല്‍ ഭഗത്‌ സിംഗിനെ ഇന്ത്യ കണക്കാക്കുന്നതുപോലെ തീവ്രവാദികളും തങ്ങളുടെ ഹീറോകളാണ്‌ അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍നിന്നും ജമ്മു കാശ്‌മീരില്‍ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഷാ. കാശ്‌മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നത്‌ ശരിയല്ലെന്നും ഷാ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :