കോണ്‍ഗ്രസ് ക്യാമ്പിന് കനത്ത പ്രഹരം നല്കി റീതയുടെ കൂടുമാറ്റം; പാര്‍ട്ടി വിടാനുള്ള കാരണം ഷീല ദീക്ഷിത്

റീത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി:| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (19:05 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റീത ബഹുഗുണ ജോഷി ബി ജെ പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റീതയുടെ കൂടുമാറ്റം കോണ്‍ഗ്രസിന് വന്‍ പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. യു പി രാഷ്‌ട്രീയത്തിലേക്ക് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കൊണ്ടുവന്നിരുന്നു. കൂടാതെ, യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീല ദീക്ഷിതിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇതിലുള്ള അതൃപ്‌തിയാണ് ബി ജെ പിയില്‍ ചേരാന്‍ റീതയെ പ്രേരിപ്പിച്ചത്.

ബി ജെ പിയുടെ അംഗത്വ ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് അവര്‍ ബി ജെ പി അംഗത്വം ഏറ്റുവാങ്ങി. യു പിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ഇഷ്‌ടപ്പെടുന്നവരല്ല. രാഹുലിന്റെ നേതൃത്വത്തിന്‍ കീഴില്‍ ഒരു മാറ്റവുമുണ്ടാകില്ല. സോണിയ ഗാന്ധി തങ്ങളുടെ വാക്കുകള്‍ കേള്‍ക്കണമെന്നും റീത ആവശ്യപ്പെട്ടു.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും റീതയുടെ
സഹോദരനുമായ വിജയ് ബഹുഗുണ ഈ വര്‍ഷമാദ്യം ഒമ്പത് എം എല്‍ എ മാരുമായി കോണ്‍ഗ്രസ് വിട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയത്തില്‍ എത്തിയ റീത പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :