ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ നിന്നുള്ള സെൽഫികള്‍ നിരോധിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളെ 'സെല്‍ഫി ഡെയ്ഞ്ചര്‍' സോണുകളായി പ്രഖ്യാപിക്കും: കേന്ദ്ര ടൂറിസം മന്ത്രാലയം

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് 12 മുതൽ 18 വരെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി.

newdelhi, independence day, selfie, banned, tourism ന്യൂഡൽഹി, സ്വാതന്ത്ര്യ ദിനാഘോഷം, സെല്‍ഫി, നിരോധനം, വിനോദ സഞ്ചാരം
ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (18:19 IST)
സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് 12 മുതൽ 18 വരെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി. ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ടാണ് ടൂറിസം മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

അതേസമയം, രാജ്യത്ത് സെല്‍ഫി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടകരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ സെല്‍ഫി ഡെയ്ഞ്ചര്‍ സോണുകളായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവും ടൂറിസം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :