ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 15 ഓഗസ്റ്റ് 2015 (10:32 IST)
രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തലസ്ഥാന നഗരമായ ഡല്‍ഹി ഇന്ന് കനത്ത സുരക്ഷയിലാണ്. 40,000ത്തില്‍പരം
സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
തീവ്രവാദി ആക്രമണം എപ്പോഴും ഉണ്ടാകാമെന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്കാനെത്തിയ ചെങ്കോട്ടയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
ചെങ്കോട്ടയുടെ 200 മീറ്റര്‍ അകലെ വരെ ദേശസുരക്ഷാ ഗാര്‍ഡുകളും അര്‍ധസേനയും കാവല്‍ നിന്നു.
ചെങ്കോട്ടക്കു ചുറ്റും 500ല്‍പരം സി സി ടി വി കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ചെങ്കോട്ടപ്രസംഗത്തിനിടെ വിമാനങ്ങള്‍ പറക്കുന്നത് വിലക്കിയിരുന്നു.
ചെങ്കോട്ടയില്‍ മാത്രം 6000ത്തില്‍പരം പൊലീസുകാരെ ആയിരുന്നു സുരക്ഷയ്ക്കായി നിയോഗിച്ചത്. ഗതാഗതത്തിനും മെട്രോ ട്രെയിന്‍ സര്‍വ്വീസിനും നിയന്ത്രണമുണ്ടായിരുന്നു. സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ജനങ്ങള്‍ വൈകുന്നേരം കൂട്ടമായി എത്തുന്ന ഇന്ത്യ ഗേറ്റിലും പരിസരത്തും കനത്ത സുരക്ഷയാണ്.