ശ്രീനഗർ|
അഭിറാം മനോഹർ|
Last Modified വെള്ളി, 19 ജൂണ്‍ 2020 (13:14 IST)
ശ്രീനഗർ: കശ്മീരിൽ 24 മണിക്കൂറിനിടെ ഏഴ് ഭീകരരെ ഇന്ത്യൻ സുരക്ഷാസേന കൊലപ്പെടുത്തി.
ഷോപ്പിയാൻ സെക്‌ടറിൽ നാല് ഭീകരരേയും അവന്തിപ്പൊരയിൽ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഷോപിയാന്‍ പാംപോര്‍ മേഖലകളില്‍ തീവ്രവാദവിരുദ്ധ സൈനിക നീക്കം ആരംഭിച്ചത്. മേഖലയിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടര്‍ന്നായിരുന്നു സൈനിക നീക്കം. ഷോപിയാനില്‍ നാല് ഭീകരരെയും അവന്തിപ്പൊരയിൽ മൂന്ന് ഭീകരരേയുമാണ് സൈന്യം കൊലപ്പെടുത്തിയത്.
കശ്‌മീരിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ ഇരുപതിലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.