ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലിയില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്

Schools
Schools
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 14 ജൂണ്‍ 2024 (12:23 IST)
ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലിയില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ദേശീയ ഗാനത്തോടെ രാവിലെ അസംബ്ലി ആരംഭിക്കണം. കേന്ദ്ര ഭരണപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഇത് ഒരു പോലെ പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി ബുധനാഴ്ച ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സ്‌കൂളുകള്‍ പിന്തുടരേണ്ട 16 നടപടികള്‍ സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ അസംബ്ലിയില്‍ അതിഥികളായി പ്രഭാഷകരെ ക്ഷണിച്ച് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റേയും മയക്കുമരുന്ന് ഭീഷണിയെ കുറിച്ചും അവബോധം വളര്‍ത്താനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :