മോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ, ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (19:01 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ നല്‍കി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്. ഹെഡ് മാസ്റ്റര്‍ക്കെതിരെ നടപടിയെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടാകും.

നരേന്ദ്രമോദിയുടെ റോഡ് ഷോ തുടങ്ങിയ സായി ബാബ കോളനി ജംഗ്ഷനിലാണ് യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അന്‍പതോളം വിദ്യാര്‍ഥികളെത്തിയത്. ശ്രീ സായിബാബ വിദ്യാലയ അധികൃതര്‍ ആവശ്യപ്പെട്ടതിനാലാണ് റോഡ് ഷോയ്‌ക്കെത്തിയതെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. തുടര്‍ന്ന് ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഡിഇഒ ആണ് കുട്ടികളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ട് നല്‍കിയത്. ഹെഡ് മാസ്റ്റര്‍ക്കും കുട്ടികള്‍ക്കൊപ്പം പോയ ജീവനക്കാക്കുമെതിരെ കര്‍ശന നടപടി എടുക്കാനാണ് നിര്‍ദേശം. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :