അൺലോക്ക് അഞ്ചാം ഘട്ടം, സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറങ്ങി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (19:36 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ രാജ്യത്തെ സ്കൂളുകൾ തുറക്കാനുള്ള പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാർഗരേഖ പുറത്തിറക്കിയത്. തിരക്കൊഴിവാക്കുന്ന വിധം ക്ലാസുകൾ ക്രമീകരിക്കണമെന്നും ഇരിപ്പിടങ്ങൾ കൃത്യമായ അകലത്തിൽ ക്രമികരിക്കണമെന്നും മാതാപിതാക്കളുടെ രേഖാമൂലമുള്ള ഉറപ്പിൽ മാത്രമെ കുട്ടികൾ സ്കൂളുകളി പ്രവേശിക്കാവു എന്നും മാർഗനിർദേശത്തിൽ പറയുന്നു.

കുട്ടികളും അധ്യാപകരും ജീവനക്കാരും മാസ്‌ക് നിർബന്ധമായി ധരിക്കണം. സ്കൂളുകളിൽ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗഹിക്കുന്നവരെ അതിന് അനുവദിക്കണം. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയാലും 2-3 ആഴ്‌ച്ചകൾ വരെ അസെസ്‌മെന്റ് ഒഴിവാക്കണം.കൂടാതെ സ്കൂളികളിൽ ശുചിത്വം ഉറപ്പ് വരുത്താൻ കർമസേനകൾ വേണം.അണുനശീകരണം നടത്തണം. അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്താം

അതേസമയം സ്കൂളുകളിൽ ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം, ഹാജർ കർശനമാക്കരുത്. വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധികൾ അനുവദിക്കണം. സ്കൂളിൽ തുടരണമോ അതോ ഓൺലൈൻ ക്ലാസ് മതിയോ എന്നത് തീരുമാനിക്കാൻ വിദ്യാർഥികൾക്ക് സ്വന്തന്ത്രം നൽകണം.കൂടാതെ നൂതനമായ ആശയങ്ങളിലൂടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ മാർഗങ്ങൾ തേടണമെന്നും നിർദേശത്തിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :