വിജയ് മല്യയുടേതടക്കം 7000 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ് ബി ഐ എഴുതിത്തള്ളി

മല്യയുടേതടക്കം 7000 കോടിയുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളി

newdelhi, vijay mallya, SBI ന്യൂഡല്‍ഹി, വിജയ് മല്യ, എസ് ബി ഐ
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (10:52 IST)
മന:പൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ 7016 കോടി രൂപയുടെ കുടിശ്ശിക സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യ എഴുതി തള്ളി. വിജയ് മല്യയുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള വായ്പ തിരിച്ചടക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു ആളുകളുടെ കടമാണ് പൂര്‍ണ്ണമായും ഭാഗികമായും എഴുതി തള്ളിയത്.

കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് വിജയ് മല്യ. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേതുല്‍പ്പെടെ 63 പേരുടെ കടമാണ് ബാങ്ക് പൂര്‍ണ്ണമായും എഴുതി തള്ളിയത്. എന്നാല്‍ 31 പേരുടെ കടം ഭാഗികമായും ആറു പേരുടെ കടം നിഷ്ക്രിയ ആസ്തിയായുമാണ് ഒഴിവാക്കിയത്.

മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതുള്ള കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമാണ് ബാങ്കിന്റെ ബാലന്‍സ്ഷീറ്റിലുള്ളൂ. കെ എസ് ഓയിലിന്റെ 596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍‌സിന്റെ 526കോടി, ജി ഇ ടി പവറിന്റെ 400 കോടി രൂപ, സായി ഇന്‍ഫോ സിസ്റ്റത്തിന്റെ 376 കോടി എന്നിങ്ങനെയാണ് ബാങ്ക് എഴുതി തള്ളിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :