എസ്ബിഐ എടിഎമ്മുകളുടെ എണ്ണാം വര്‍ദ്ധിപ്പിക്കുന്നു

എസ്ബിഐ,എടി‌എം,ഇന്ത്യ
മുംബൈ| VISHNU.NL| Last Modified ബുധന്‍, 2 ജൂലൈ 2014 (12:42 IST)
നടപ്പ് സാമ്പത്തികവര്‍ഷം 5000 പുതിയ എടിഎമ്മുകള്‍ കൂടി തുറക്കാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ തീരുമാനിച്ചു. എടിഎം ഇടപാടിനു പ്രത്യേക നിരക്ക്‌ ഈടാക്കണമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ്‌ എസ്ബിഐയുടെ പുതിയ തീരുമാനം. എടിഎം യന്ത്രങ്ങള്‍ കൂടുതലായി ലഭിക്കുകയാണെങ്കില്‍ കൗണ്ടറുകളുടെ എണ്ണം കൂടുതലാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോള്‍ 43,515 എടിഎം കൗണ്ടറുകള്‍ ബാങ്കിനുണ്ട്‌. ഇന്റര്‍ചെയ്ഞ്ച്‌ ഇനത്തില്‍ മറ്റു ബാങ്കുകള്‍ക്ക്‌ 991 കോടി രൂപ അധികമായി നല്‍കേണ്ടിവന്നു. മറ്റുബാങ്കുകളുടെ കാര്‍ഡുകളും എടി‌എം കൌണ്ടറുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. എടി‌എമ്മുകള്‍ കുടുതല്‍ ഏര്‍പ്പെടുത്തുന്നത് ഇന്റര്‍ചെയ്ഞ്ച്‌ ഫീസിനത്തില്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയുമെന്നും ബാങ്ക് കരുതുന്നു.

മെട്രോകളിലും വലിയ നഗരങ്ങളിലും എടിഎം ഉപയോഗത്തിന്‌ നിരക്ക്‌ ഏര്‍പ്പെടുത്തണമെന്ന്‌ ഇന്ത്യന്‍ ബാങ്ക്സ്‌ അസോസിയേഷന്‍ റിസര്‍വ്‌ ബാങ്കിനോടാവശ്യപ്പെട്ടിട്ടുണ്ട്‌. ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈ സൗകര്യം സൗജന്യമായിരിക്കും. ബാംഗളൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ ആക്രമണം നടന്നതോടെ സുരക്ഷാചെലവും വര്‍ധിച്ചിട്ടുണ്ട്‌


കൂടാതെ രാജ്യത്താകമാനം എസ്ബിഐ ഈവര്‍ഷം ആയിരം ശാഖകള്‍ കൂടി തുറക്കാനും ബാങ്കധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :