'കാലാപാനി'യിലെ സവർക്കർ ഫലകം കേന്ദ്രസർക്കാർ പുനസ്ഥാപിക്കുന്നു

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (15:00 IST)
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ വാദിയുമായിരുന്ന വിനായക ദാമോദര്‍ സവര്‍ക്കറിന്റെ സ്മരണാര്‍ഥം സ്മൃതിചിഹ്നം ജയിലിൽ പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ജയിൽ പരിസരത്തെ സ്വതന്ത്ര ജ്യോതിസ്മാരകത്തിനു സമീപം വാജ്പേയ് സർക്കാർ സ്ഥാപിച്ച സുവർണ ഫലകം യു പി എ സർക്കാർ എടുത്തുമാറ്റിയിരുന്നു . ഇത് പുനസ്ഥാപിക്കാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമം.

വാജ്പേയ് സർക്കാർ ആൻഡമാനിൽ സ്ഥാപിച്ചിരുന്ന സുവർണഫലകം യു പി എ സർക്കാർ 2004 ലാണ് എടുത്തുമാറ്റിയത്.
പാർലമെന്റ് നടപടികൾ തടസപ്പെടുത്തി പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും മന്മോഹന്‍ സര്‍ക്കാര്‍ സുവര്‍ണ ഫലകം എടുത്ത് മാറ്റിയിരുന്നു. .പോർട്ട് ബ്ലയറിലെ എയർപോർട്ടിന് സവർക്കറുടെ പേരു നൽകിയ നടപടി റദ്ദാക്കാനും യു പി എ സർക്കാർ ശ്രമിച്ചിരുന്നു എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തേ തുടര്‍ന്ന് അത് മാറ്റി വയ്ക്കുകയായിരുന്നു.

സവർക്കറുടെ അൻപതാം ചരമവാർഷിക ദിനമായ ജൂലായ് 4 ന് സുവർണ ഫലകം പുനസ്ഥാപിച്ചേക്കും. സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത വിപ്ലവകാരികളില്‍ ഒരാളായിരുന്നു സവര്‍ക്കര്‍. ആൻഡമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവുകാരനായിരുന്നു സവര്‍ക്കര്‍. ഇവിടെ തടവില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ജീവനൊടെ തിരികെ എത്താത്തതിനാല്‍ ജയിലിന് കാലാപാനി എന്നാണ് അന്ന് വിളിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :