വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 23 നവംബര്‍ 2019 (14:15 IST)
മഹാരാഷ്ട്രയിൽ ഒരു വിഭാഗം എൻസിപി എംഎൽഎമാർ ബിജെപിക്കൊപ്പം സഖ്യം ചേർന്നതിനി് പിന്നാലെ വിശദീകരണവുമായി എൻസിപി അധ്യക്ഷൻ ശർത് പവാർ. എൻസിപി-കോൺഗ്രസ്-
ശിവസേന സഖ്യത്തിന് 170 എംഎൽഎമാരുടെ പിന്തുണ ഉണ്ട് എന്നും ഇക്കാര്യം ഗവർണറെ ബോധിപ്പിക്കും എന്നും
ശരത് പവാർ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അജിത് പവാറിന് ഒപ്പം പോയ മൂന്ന് എംഎൽഎമാരെ പങ്കെടുപ്പിച്ചുകൊണ്ടയിരുന്നു ഉദ്ദാവ് താക്കറെയുടെയും ശരദ് പവാറിന്റെയും സംയുക്ത വാർത്താ സമ്മേളനം. അജിത് പവാറിന് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയില്ല. ബിജെപിക്കൊപ്പം പോവാനുള്ള അജിത് പവാറിന്റെ തീരുമാനം പാർട്ടി വിരുദ്ധമാണ്. പതിനൊന്ന് എംഎൽഎമാരാണ് അജിത് പവാറിനൊപ്പം ഉള്ളത് ഇതിൽ പലരും ബന്ധട്ടിട്ടുണ്ട്. അജിത് പവാറും ഒരു പറ്റം എംഎൽഎമാരും ബിജെപിക്ക് ഒപ്പം സഖ്യം ചേർന്നത് രാവിലെ മാത്രമാണ് അറിഞ്ഞത്.
എംഎൽഎമാർ മുൻപേ ഒപ്പിട്ട ലിസ്റ്റ് അതിത് പവാർ ദുരുപയോഗം ചെയ്തതാവാം. കൂറുമാറ്റ നിരോധന നിയമം ബാധകമാവും എന്ന കാര്യം അജിത് പവാറിനൊപ്പം പോയ എംഎൽഎമാർ ഓർക്കണം എന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയുടെ ജനപ്രതിനിധികളെ റാഞ്ചാൻ ശ്രമിച്ചാൽ
മഹാരാഷ്ട്ര സ്വസ്ഥമായി ഉറങ്ങില്ല എന്നാണ് ഉദ്ദാവ് താക്കറെയുടെ മുന്നറിയിപ്പ്. അതേസമയം കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തില്ല.