ടെന്നീസ് കോര്‍ട്ടിലെ സാനിയയുടെ വസ്‌ത്രധാരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി മുസ്ലീം പണ്ഡിതന്‍!

സാനിയയുടെ വസ്‌ത്രധാരണത്തെക്കുറിച്ച് മുസ്ലീം പണ്ഡിതന്‍ പറഞ്ഞതു കേട്ടാല്‍ ഞെട്ടും

   sania mirza , sania mirza dressing , sania , channel discussion , malik , Muslim , Tennis , tennis court , സാനിയ മിർസ , ഫാത്താ കാ ഫത്‌വ , ബുര്‍ക്ക , മുസ്ലിം സ്‌ത്രീകള്‍ , മുഹമ്മദ് ഷമി , വസ്‌ത്രധാരണം
മുംബൈ| jibin| Last Modified തിങ്കള്‍, 16 ജനുവരി 2017 (16:25 IST)
ഇന്ത്യന്‍ ടെന്നീസ് താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്‌ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിർസയുടെ വേഷം ഇസ്‌ലാമിക വിരുദ്ധമെന്ന് വിമര്‍ശനം. മുസ്ലീം പണ്ഡിതനാണ് സാനിയയുടെ വേഷത്തെ വിമർശിച്ച് രംഗത്തെത്തിയത്.

ഫാത്താ കാ ഫത്‌വ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് സാനിയയുടെ വസ്‌ത്രധാരണത്തില്‍ പ്രതിഷേധമറിയിച്ച് മുസ്ലീം പണ്ഡിതന്‍ പ്രസ്‌താവന നടത്തിയത്. ബുര്‍ക്ക മുസ്ലിം സ്‌ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവത്തതാണോ എന്ന സംവാദത്തിലാണ് സാനിയയുടെ വേഷത്തെ വിമർശിച്ചത്. സാനിയ കളിക്കളത്തിൽ ധരിക്കുന്ന വേഷത്തെയാണ് അയാൾ വിമർശിച്ചത്.

നേരത്തെയും സാനിയയുടെ വസ്‌ത്രധാരണം മുസ്‌ലിം വിഭാഗത്തിനിടെയില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ വിഷയത്തില്‍ നേരിട്ട് ഇടപെടാതെ പ്രശ്‌നം ലഘൂകരിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബുർക്ക ധരിക്കാത്തതിൽ വിമർശനം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് സാനിയ്‌ക്ക് നേരെയും മുസ്ലീം പണ്ഡിതരില്‍ നിന്ന് വിമര്‍ശനമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :