സനാതനധർമ്മം ഡെങ്കിയും മലേറിയയും പോലെ, എതിർത്തതുകൊണ്ട് കാര്യമില്ല ഉന്മൂലനം ചെയ്യണം: ഉദയനിധി സ്റ്റാലിൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (11:55 IST)
സംഘപരിവാര്‍ ഉയര്‍ത്തുന്ന സനാതന ധര്‍മ്മമെന്ന ആശയത്തെ രൂക്ഷമായി വിമര്‍ശിച്ച് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി അഭിപ്രായപ്പെട്ടു.

സനാതനം എന്നാല്‍ എന്താണ്. സ്ഥിരമായത് എന്നാണ് ആ വാക്കിന്റെ അര്‍ഥം. എന്ന് വെച്ചാല്‍ മാറ്റം വരുത്താന്‍ കഴിയാത്തത് എന്ന്. ഒരാള്‍ക്കും അത് ചോദ്യം ചെയ്യാന്‍ കഴിയില്ല. സനാതനധര്‍മ്മമെന്നാല്‍ ഡെങ്കിപ്പനി,മലേറിയ,കൊറോണ എന്നിവയെ പോലെയാണ് അവയെ എതിര്‍ത്തത് കൊണ്ട് കാര്യമില്ല. ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :