Same-sex marriage: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സുപ്രീം കോടതി വിധി ഇന്ന്

സ്വവര്‍ഗ വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്നു ഇവര്‍ കോടതിയെ അറിയിച്ചു

രേണുക വേണു| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (07:15 IST)

Same-sex marriage: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറയുക. എസ്.കെ.കൗള്‍, എസ്.ആര്‍.ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. പത്ത് ദിവസം നീണ്ട വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രധാന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാന്‍ പോകുന്നത്. രാവിലെ 10.30 നാണ് വിധി പറയുക.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, അഭിഷേക് മനു സിങ്വി, രാജു രാമചന്ദ്രന്‍, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദിച്ചത്. സ്വവര്‍ഗ വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്നു ഇവര്‍ കോടതിയെ അറിയിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതു നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണെന്നു കോടതിയെ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :