സ്റ്റേജിൽ കയറി നിന്ന് പരസ്യമായി ചുംബിച്ചു; രണ്ട് പെൺകുട്ടികളെ ഹോട്ടലിൽ നിന്നും പുറത്താക്കി

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (14:41 IST)
സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്നും പുറത്താക്കി. അതിഥികൾക്ക് അരോചകമാകും വിധത്തിൽ പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഇരുവരേയും ഹോട്ടലിൽ നിന്നും പുറത്താക്കിയത്. രസിക ഗോപാലകൃഷ്ണൻ, ശിവാങ്കി സിങ് എന്നിവരെയാണ് ചെന്നൈയിലെ ഹോട്ടലിൽ നിന്നും പുറത്താക്കിയത്.

ജൂലൈ 28നാണ് സംഭവം നടന്നത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഹോട്ടൽ അധികൃതർ ഇത്തരമൊരു നടപടി ചെയ്തത്. എന്നാൽ, തങ്ങളെ കാരണമുണ്ടാക്കി പുറത്താക്കുകയായിരുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയകളിൽ കുറിച്ചു.

‘ഹോട്ടലിൽ ഞങ്ങൾ നൃത്തം ചെയ്യുന്നതിനിടെ നാലഞ്ച് പേർ ഞങ്ങൾ നോക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാവരും ആസ്വദിച്ച് നൃത്തം ചെയ്യുന്നു. ഞങ്ങൾ ചെയ്യുമ്പോൾ മാത്രമുള്ള ഈ നോട്ടം എന്തിനാണ്. ഒരേ ലിംഗത്തിലുള്ളവർ ഒരുമിച്ച് നൃത്തം ചെയ്യുന്നത് എന്തുകൊണ്ടാണ് ഇവർക്ക് ദഹിക്കാത്തത്’ -രസിക കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :