വാക്കുപാലിച്ച് സ്റ്റാലിൻ, തമിഴ്‌നാട്ടിൽ സെപ്റ്റംബർ മുതൽ വീട്ടമ്മമാർക്ക് മാസം 1000 രൂപ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (14:34 IST)
അധികാരത്തിലേറിയതിന് പിന്നാലെ തെരെഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചവാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. 500 ടാസ്മാര്‍ക്ക് ഔട്ട്‌ലറ്റുകള്‍ കഴിഞ്ഞ ദിവസമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പൂട്ടിച്ചത്. ഇതിന് പിന്നലെ തിരെഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ ശമ്പളമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ 15 മുതല്‍ ശമ്പളവിതരണം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് ഈ തുക ലഭിക്കുക.

സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കുക,വീട്ടമ്മമാര്‍ക്ക് മാസശമ്പളം എന്നീ പ്രഖ്യാപനങ്ങളെല്ലാം നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ഡിഎംകെ നടത്തിയിരുന്നു. ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട സമയത്താണ് വീട്ടമ്മമാര്‍ക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിന്‍ നടപ്പിലാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :