'സെയ്ഫ്' സേഫാ‍ണ്; പത്മശ്രീ തിരിച്ചെടുക്കില്ല

ന്യൂഡല്‍ഹി| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (15:14 IST)
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പത്മശ്രീ തിരിച്ചെടുക്കാന്‍ ആലോചനയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2010ലാണ് സെയ്ഫിനു പത്മശ്രീ കൊടുത്തത്. ഇന്‍്റലിജന്‍സ് ഏജന്‍സികളും ഉന്നത കമ്മിറ്റികളും പരിശോധിച്ച ശേഷമാണ് ബഹുമതി നല്‍കിയത്. 2012ല്‍ മുംബൈ കൊളാബയിലെ താജ് ഹോട്ടലില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെ കൈയേറ്റം ചെയ്തെന്ന കേസില്‍ സെയ്ഫിനെതിരേ മുംബൈ കോടതിയില്‍ കുറ്റപത്രം ഉണ്ട്.

എന്നാല്‍ ഇതിന്‍െറ പേരില്‍ പത്മശ്രീ തിരിച്ചെടുക്കുമെന്ന വാര്‍ത്ത വസ്തുതാപരമല്ല.
സിസി അഗര്‍വാള്‍ എന്നയാള്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചത് സെയ്ഫ് അലിഖാനെതിരെ നടപടി എന്തായെന്നാണ്. പത്മശ്രീ റദ്ദാക്കാന്‍ ആവശ്യം ഉന്നയിച്ച ആളാണ് അഗര്‍വാള്‍. സ്വാഭാവികമായും പരിശോധിച്ചു വരുന്നുവെന്ന മറുപടി നല്‍കി. ഇതു ദുര്‍വ്യാഖ്യാനം ചെയ്താണ് പത്മശ്രീ തിരിച്ചെടുക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :