ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (19:21 IST)
രാജ്യസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ അപ്രതീക്ഷിതമായെത്തിയ സഭാംഗത്തെ കണ്ട് രാജ്യസഭാ അംഗങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു. ഇത്രയും നാള് എവിടായിരുന്നു എന്ന മട്ടില്‍. ആരായിരുന്നു ആ അംഗം എന്നറിയാമോ? ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് ടെന്‍ഡുല്‍ക്കര്‍. രാജ്യസഭാംഗമായിട്ടും സഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് സച്ചിന് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സച്ചിന് സഭയിലെത്തിയത്.
ഏതായാലും വിമര്‍ശിക്കാന്‍ നില്‍ക്കാതെ അപ്രതീക്ഷിതമായെത്തിയ സച്ചിനെ ഡിഎംകെയുടെ ടി ശിവയും ചില അംഗങ്ങളുമുള്പ്പടെയുള്ള എംപിമാര്‍ കൈകൊടുത്ത് അഭിനന്ദിക്കുന്നത് കാണാമായിരുന്നു. രാജ്യസഭയിലെ കഴിഞ്ഞ സെക്ഷനില്‍ 19 സിറ്റിംഗുകളില്‍ നിന്നായി മൂന്ന് ദിവസം മാത്രമാണ് സച്ചിന് പങ്കെടുത്തത്.
കഴിഞ്ഞ ശീതകാല സമ്മേളനത്തിലാകട്ടെ 22 സിറ്റിംഗുകളില്‍ മൂന്നെണ്ണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ മണ്‍സൂണ്‍ സെക്ഷന്‍ നടക്കവെ പാര്‍ലമെന്റിനടുത്ത് ഒരു പരിപാടിക്കായി സച്ചിനെത്തിയിരുന്നു. എന്നിട്ടും രാജ്യസഭയിലെത്താത്തതിന് സച്ചിന് വിമര്‍ശിക്കപ്പെട്ടിരുന്നു. 2012 ഏപ്രില്‍ മാസത്തിലാണ് ഭാരത രത്ന ജേതാവ് കൂടിയായ സച്ചിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.