മോഡി ചലഞ്ച് സച്ചിന്‍ നടപ്പാക്കി

മുംബൈ| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (09:49 IST)
മോഡിയുടെ ചലഞ്ചില്‍ സച്ചിന്‍ തെരുവ് വൃത്തിയാക്കി. ഗാന്ധിജയന്തി ദിനം ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ത്തിയ ക്ലീന്‍ ഇന്ത്യ ചലഞ്ച്
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏറ്റെടുത്തു നടപ്പാക്കിയത്.

മുംബൈയിലെ വൃത്തിഹീനമായ തെരുവോരമാണ് സച്ചിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയത്. ശുചീകരണത്തിന്റെ വീഡിയോ സച്ചിന്‍ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തു.

വിവിധ മേഖലയില്‍ പ്രശസ്തരായ ഒന്‍പതുപേരെയാണ്
മോഡി ക്ലീന്‍ ചലഞ്ചിലൂടെ
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ക്ഷണിച്ചത്. 2019 ല്‍ മാലിന്യ വിമുക്ത ഭാരതമെന്ന ലക്ഷ്യം നേടാന്‍ എല്ലാവരും പ്രയത്‌നം ചെയ്യണമെന്ന് സച്ചിന്‍ അഭ്യര്‍ത്ഥിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :