ഒടുവിൽ പൊലീസ് വഴങ്ങി; ജാമ്യത്തിനുശേഷം ശശികലയെ പൊലീസ് സന്നിധാനത്തെത്തിക്കും, ഹർത്താൽ സംഘർഷഭരിതം

അപർണ| Last Modified ശനി, 17 നവം‌ബര്‍ 2018 (15:06 IST)
ശബരിമല ദര്‍ശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ സബ് ഡിവിഷനൽ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആർഡിഒയ്ക്കു മുന്നിൽ ഹാജരാക്കും. ഇവിടെ നിന്നു ജാമ്യം നേടിയശേഷം ഇവരെ സന്നിധാനത്ത് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.

പൊലീസ് സുരക്ഷയിൽ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി. തന്നെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതി സമീപിക്കുമെന്നും അവർ വ്യക്തമാക്കി. കരുതൽ നടപടിയുടെ ഭാഗമായിട്ടാണു കെ.പി.ശശികലയെ പൊലീസ് പുലർച്ചെ അറസ്റ്റു ചെയ്തത്.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹർത്താൽ സംഘർഷഭരിതമായിരിക്കുകയാണ്. പുലർച്ചെ 3 മണിക്കു ഹർത്താൽ പ്രഖ്യാപിച്ചതു പൊറുക്കാനാവാത്ത തെറ്റാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല തീർഥാടകരെപ്പോലും പെരുവഴിയിലാക്കുകയാണു ഹർത്താൽ അനുകൂലികളെന്നും അദ്ദേഹം ആരോപിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :