ശബരിമല കേസ്: വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീം കോടതി; പരിഗണിക്കുന്നത് ഏഴ് വിഷയങ്ങൾ

വിഷയത്തില്‍ വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (11:36 IST)
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീംകോടതി. ഏഴ് പരിഗണനാ വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. വിഷയത്തില്‍ വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും.

മതധാര്‍മ്മികതയില്‍ ഭരണഘടനാ ധാര്‍മ്മികത ഉള്‍പ്പെടുമോ എന്നതടക്കമുള്ള ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. ഈ മാസം പതിനേഴ് മുതല്‍ വിശാല ബെഞ്ച് വാദം കേള്‍ക്കും.

വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും.

ഏഴ് പരിഗണനാ വിഷയങ്ങള്‍:

മതധാർമികതയിൽ ഭരണഘടന ധാർമികത ഉൾപ്പെടുമോ
മതസ്വാതന്ത്ര്യത്തിന്റെ പരിധി ഏത് വരെ?
മതസ്വാതന്ത്ര്യം, പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശം എന്നിവ തമ്മിലുള്ള ബന്ധം എന്ത് ?
മറ്റൊരു മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുതാത്പര്യ ഹരജി പരിഗണിക്കാനാകുമോ?
25-ആം അനുച്ഛേദത്തിലെ ധാര്‍മികതയുടെ അര്‍ഥം എന്താണ്
മതാചാരങ്ങളും മൌലികാവകാശവും തമ്മിലുള്ള ബന്ധം എന്താണ് ?
മതവിഭാഗത്തിന് പുറത്തുള്ളയാള്‍ക്ക് മതാചാരങ്ങളെ ചോദ്യം ചെയ്യാമോ?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :