അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ഡിസംബര്‍ 2022 (19:01 IST)
ജനുവരി ഒന്ന് മുതൽ ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കൊവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ചൈന,ഹോങ്കോങ്,ജപ്പാൻ,സൗത്ത് കൊരിയ,സിംഗപൂർ,തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തിലെത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
ഈ രാജ്യങ്ങളിൽ നിന്നും യാത്രക്കാർ യാത്ര പുറപ്പെടും മുൻപ് സർക്കാരിൻ്റെ എയർ സുവിധ പോർട്ടലിൽ അവരുടെ ടെസ്റ്റ് റിപ്പോർട്ടുകൾ ഇനി മുതൽ അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കൊവിഡ് ഉയരുന്നതിനെ തുടർന്നാണ് നടപടി.