വിവാഹപ്രായമുയർത്താനുള്ള കേന്ദ്രനീക്കത്തെ പിന്തുണയ്ക്കാതെ ആർഎസ്എസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (19:27 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആര്‍.എസ്.എസ്. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് സർക്കാർ നിർദേശ‌ത്തിൽ തങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആർഎസ്എസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് ബിൽ കൂടുതൽ ചർച്ചകൾക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചു. ഭര്‍ത്തൃ ബലാത്സംഗ വിഷയത്തിലും ആര്‍എസ്എസിന് സമാനമായ അഭിപ്രായമുണ്ടെന്നും വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കുടുംബത്തിന് വിടണമെന്നും സംഘടന ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :