ആര്‍എസ്എസ് അടിയന്തരാവസ്ഥയെ ഒരിക്കലും പിന്തുണച്ചിട്ടില്ല: ഇന്ദിരയുടെ വിശ്വസ്ഥന്‍ ആര്‍ കെ ധവാന്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (16:31 IST)
1975ല്‍ ഇന്ദിരാഗാന്ധി ഏരെപ്പെടുത്തിയ അടിയന്തരാവസ്ഥയെ രാഷ്ട്രീയ സ്വയം സേവക് സംഘ്( ആര്‍‌എസ്‌എസ്) പിന്തുണച്ചിരുന്നതായുള്ള
മുന്‍ ഇന്റലിജന്‍സ് മേധാവി ടി വി രാജേശ്വറുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ദിരയുടെ വിശ്വസ്ഥനായിരുന്ന ആര്‍‌കെ ധവാന്‍ രംഗത്തെത്തി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ പരാമര്‍ശത്തെ നിഷേധിച്ചത്.

ആര്‍എസ്എസ് ഒരിക്കലും ഇന്ദിരയെ പിന്തുണച്ചിരുന്നില്ല. കാലത്തും തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പിലും ഇന്ദിരയെ പിന്തുണച്ചുവെന്ന് എങ്ങനെ അവര്‍ക്ക് പറയാന്‍ കഴിയും. ആരോപണം സ്വയം മഹത്തീകരിക്കാനും സെന്‍സേഷന്‍ സൃഷ്ടിക്കുന്നതിനു വേണ്ടി മാത്രമുള്ളതാണെന്നും ധവാന്‍ പറഞ്ഞു.

രാജേശ്വറുടെ അടുത്തിടെയിറങ്ങിയ 'ദി ക്രൂഷ്യല്‍ ഇയേഴ്‌സ്' എന്ന പുസ്തകത്തിലാണ് അന്നത്തെ ആര്‍എസ്എസ് മേധാവി ബാലേസാഹിബ് ദേവ്‌റാസ് ഇന്ദിരയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുന്നത്. സഞ്ജയ് ഗാന്ധിയുമായി ബന്ധം സ്ഥാപിക്കാന്‍ ദേവ്‌റാസിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ദിര ഇതിനോട് യോജിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :