രാജസ്‌ഥാനില്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ്

ജയ്‌പൂര്‍| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (16:19 IST)
ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ രാജസ്‌ഥാനില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. രഹസ്യാന്വേഷണ വിഭാഗം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ സംസ്‌ഥാന സര്‍ക്കാരിന്‌ കൈമാറി. രാജസ്‌ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്‌ ചന്ദ്‌ കഠാരിയ സംസ്‌ഥാനത്തെ സുരക്ഷ ശക്‌തമാക്കാന്‍ ഡിജിപിയ്‌ക്ക് നിര്‍ദേശം നല്‍കിയതായാണ്‌ സൂചന.

രാജ്യത്ത്‌ ഐഎസ്‌ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ വിവിധ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ മുമ്പും പുറത്തുവിട്ടിട്ടുണ്ട്‌. എന്നാല്‍ ഇത്‌ ആദ്യമായാണ്‌ രാജ്യത്ത്‌ ഐഎസ്‌ ആക്രമണത്തിന്‌ ശ്രമിക്കുന്നതായ റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌.

ഇന്നലെ ബംഗളൂരുവിലും ആന്ധ്രയിലും ആക്രമണം നടത്തീയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഐഎസിനായി പോരാളികളെ റിക്രൂട്ട്‌ ചെയ്യുന്ന ജിഹാദി സെല്ലുകള്‍ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നതായ വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :