ഹൈദരാബാദ്|
aparna shaji|
Last Modified ശനി, 19 മാര്‍ച്ച് 2016 (15:10 IST)
ഒരു വർഷത്തെ സസ്പെൻഷന് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ചെയ്തുള്ള ഉത്തരവുമായി വന്നിട്ടും എം എല്‍ എയും നടിയുമായ ആര് കെ റോജയെ ആന്ധ്രപ്രദേശ് നിയമസഭയില്‍ പ്രവേശിപ്പിച്ചില്ല. സസ്പെഷൻ സ്റ്റേ ചെയ്ത ഉത്തരവുമായി നടി രംഗത്ത് വന്നെങ്കിലും വിയമസഭയിലേക്ക് കടത്തിവിടരുത് എന്ന് സ്പീക്കർ ഉത്തരവിട്ടതിനെതുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.
വൈ എസ് ആര് കോണ്‍ഗ്രസ് എം എല്‍ എ യും നടിയുമായ
റോജ അഭിഭാകനൊപ്പമാണ് നിയമസഭയിലേക്ക് എത്തിച്ചേർന്നത്. കോടതി ഉത്തരവിന്റെ പകർപ്പും കൊണ്ടുവന്നെങ്കിലും സ്പീക്കറുടെ ഉത്തരവ് അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് റോജ ഉദ്യോഗസ്ഥരുമായി വാക് തർക്കത്തിൽ ഏർപ്പെടുകയും പ്രശ്നം രൂക്ഷമാകുകയയൈരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ നേതാവ് വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയും വിഷയത്തില്‍ ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല.
ചിറ്റൂർ ജില്ലയിലെ നാഗരി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ റോജ സഭയിൽ അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്തു എന്ന കാരണത്താൽ ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഹൈക്കോടതിയിൽ നിന്നും സസ്പെൻഷന് സ്റ്റേ ചെയ്തുള്ള ഉത്തരവിനെ എതിർത്ത സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ എസ് ആര് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭയില്‍ ധര്‍ണ നടത്തുകയും ഗവർണർക്ക് പരാധി നൽകുകയും ചെയ്തു.