ഹൈദരാബാദ്|
jibin|
Last Modified വെള്ളി, 22 ജനുവരി 2016 (17:54 IST)
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൌനം വെടിഞ്ഞു. രോഹിത്തിന്റെ മരണം തന്നെ ഏറെ ദുഖിപ്പിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ താന്‍ പങ്ക് ചേരുകയാണ്. ഭാരത മാതാവിന് ഹൈദരാബാദിൽ ഒരു മകനെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ പ്രസംഗത്തിനിടെ രു വിഭാഗം വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസംഗം ആരംഭിച്ച ഉടനെ 'മോഡി ഗോ ബാക്ക്' വിളികളുമായി സീറ്റിൽ നിന്നും എഴുന്നേറ്റ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. രോഹിത്തിന്റെ
മരണത്തിൽ പ്രതിഷേധിച്ചായിരുന്നു മുദ്രാവാക്യം വിളി.
അതേസമയം, രോഹിത്തിന്റെ ആത്മഹത്യയിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനം നേരിട്ട കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് മാസമാണ് കമ്മീഷന് റിപ്പോർട്ട് സമർപ്പിയ്ക്കാനുള്ള കാലാവധി.