ഇന്ത്യയിലെ ഏറ്റവും അപകടകരമായ നഗരം ഡല്‍ഹിയാണ്!

ഡല്‍ഹി റോഡുകള്‍ , സിഎസി, അപകടങ്ങള്‍
ഡല്‍ഹി| jithu| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:13 IST)
ഇന്ത്യയിലെ ഏറ്റവും അപകടകരമായ നഗരം ഡല്‍ഹിയാണ്‌‍. അതെ, ഏറ്റവുമധികം

റോഡ് അപകടമരണങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍‌മെന്റ് ( സിഎസ്‌സി )
പുറത്തുവിട്ട റിപ്പോര്‍ട്ട്‌പ്രകാരം 2008 മുതല്‍ 2013കാലയളവില്‍ 12,300 പേരാണ് ഡല്‍ഹിയില്‍ റോഡ് അപകടങ്ങളില്‍ മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 7566 അപകടങ്ങളില്‍ 1820 ആളുകളാണ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

അപകടങ്ങളുടെ കാര്യത്തില്‍ മുംബൈ മുന്‍പിലാണെങ്കിലും മരണകാരണമായ അപകടങ്ങള്‍ കുറവാണ്. 500 പേരാണ് പോയവര്‍ഷം മരിച്ചത്. ചെന്നൈയാണ് രണ്ടാമത്. 1350 പേരാണ് കഴിഞ്ഞവര്‍ഷം അപകടത്തില്‍ മരണപ്പെട്ടത്.

സിഎസ്‌സിയുടെ കണക്കുപ്രകാരം
പ്രതിദിനം അഞ്ചു പേരാണ് ഡല്‍ഹിയിലെ റോഡുകളില്‍ മരണപ്പെടുന്നത്. മൂന്ന് ലക്ഷത്തില്‍പരം മോട്ടോര്‍ വാഹനങ്ങള്‍ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിനും 45,158 പേര്‍ അമിതവേഗതയ്ക്കും ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം പിഴയടയ്ക്കേണ്ടി വന്നു. മദ്യപിച്ചു വാഹനമോടിച്ചതിനു 14,000 കേസുകളാണ്
കഴിഞ്ഞ വര്‍ഷം ഡല്‍ഹി ട്രാഫിക് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


കഴിഞ്ഞ പത്ത് വര്‍ഷമായി റോഡുകളുടെ അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനായി ഭീമമായ തുകയാണ്
ഡല്‍ഹി ചെലവഴിക്കുന്നതെങ്കിലും അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :