സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (08:44 IST)
റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000രൂപ പാരിതോഷികം നല്‍കാന്‍ കേന്ദ്രം സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 15മുതല്‍ പദ്ധതി നിലവില്‍ വരും. ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കപ്പെടുന്ന നിര്‍ണായക സമയത്തിനുള്ളിലായിരിക്കണം പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കേണ്ടത്. 2026 മാര്‍ച്ച് വരെ പദ്ധതി നിലവില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പഠനപ്രകാരം അപകടങ്ങളില്‍ മരിക്കുന്ന 50 ശതമാനത്തോളം പേര്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണ്.