സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (10:05 IST)
രാജ്യത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം കാര്യം പറഞ്ഞത്. റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാവാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രിയായി താന്‍ ചുമതല കേള്‍ക്കുമ്പോള്‍ റോഡ് അപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇത് കുറയുന്നതിന് പകരം കൂടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷംതോറും 178000 പേരാണ് രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ 60% പേരും 18 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരാണ്.
അമിതവേഗത്തേക്കാള്‍ അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്നത് റോഡുകളിലെ ലൈനുകള്‍ മാറ്റി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ സ്വഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുഖം മറക്കേണ്ട ഗതികേടിലാണ് താനെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.