ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (11:29 IST)
മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും രാജ്യത്തെ മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാനുള്ളതല്ലാ ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള അധിക്ഷേപവും അസഭ്യപ്രയോഗങ്ങളും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ ആരും ദുരുപയോഗം ചെയ്യരുത്, അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന് എല്ലാവരും മനസിലാക്കണം. മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണ് പക്ഷേ അത് അതിര് വിടുന്ന തരത്തിലുള്ളതാകരുതെന്നും കോടതി പറഞ്ഞു.
മറാത്തി കവി വസന്ത് ദത്താ 1984-ല്‍ എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തിരുന്നു.
തുടര്‍ന്ന് തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വസന്ത് ദത്താത്ര നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആണ് ഈ കാര്യം പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.