ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സമ്പന്നര്‍ ഇവരാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (10:58 IST)
ഫോബ്‌സിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയാണ്. മാര്‍ച്ച് 11വരെയുള്ള കണക്ക് പ്രകാരം 90.7 ബില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി. ചൊവ്വാഴ്ചയാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗൗതം അദാനിയാണ്. 90ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 28.7 ബില്യണ്‍ ഡോളറുമായി എച്ച്‌സിഎല്‍ ടെക് ശിവ നാടാര്‍ മൂന്നാമതുണ്ട്. സിറസ് പൂനവലയുടെ ആസ്തി 24.3 ബില്യണ്‍ ഡോളറാണ്. അഞ്ചാംസ്ഥാനത്തുള്ള ഡിമാര്‍ട്ട് രാധാകൃഷ്ണന് 20ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :