വായ്പയെടുത്ത പാവങ്ങ‌ളുടെ സ്വത്ത് മാത്രം ജപ്തി ചെയ്യുന്നതെന്തിന്? റിസർവ് ബാങ്കിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

വായ്പയെടുത്ത പാവങ്ങ‌ളുടെ സ്വത്ത് മാത്രം ജപ്തി ചെയ്യുന്നതെന്തിന്? റിസർവ് ബാങ്കിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡ‌ൽഹി| aparna shaji| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (18:12 IST)
ബാങ്കിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് സാമ്രാജ്യങ്ങ‌ൾ കെട്ടിപ്പെടുത്തുന്ന ഉന്നതരെ സഹായിക്കുന്നതിന്റെ പേരിൽ റിസർവ് ബാങ്കിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. വൻകിട കമ്പനികൾ എടുത്തതിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് സുപ്രിംകോടതി.

വൻതുക കടമെടുക്കുന്ന കമ്പനികൾക്കെതിരെ നടപടികൾ ഒന്നും സ്വീകരിക്കാതെ പാവപ്പെട്ടവരുടെ വീടുകൾ ജപ്തി ചെയ്യുന്ന ബാങ്കുകളോട് എന്തു നിയമമാണെന്നാണ് കോടതി ആരാഞ്ഞത്. ഇതിനെതിരെ നടപടികൾ കൈക്കൊള്ളേണ്ടതും നിരീക്ഷിക്കേണ്ടതും നിങ്ങ‌ളല്ലേ എന്നാണ് കോടതി റിസർവ് ബാങ്ക് അഭിഭാഷകനോട് ചോദിച്ചു.

ലക്ഷക്കണക്കിന് കോടി രൂപ കോര്‍പ്പറേറ്റുകളും വ്യക്തികളും തിരിച്ചടക്കാനുള്ളതായി അടുത്തിടെ റിസര്‍വ് ബാങ്ക് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ചില വ്യക്തികള്‍ 500കോടിയിലധികം രൂപ വായ്പയെടുത്തിട്ടുണ്ട്. എന്നാൽ ഇതിനെതിരെ നടപടികൾ കൈക്കൊള്ളാത്തത് നിയമ വിരുദ്ധമാണെന്നും സുപ്രിംകോടതി അറിയിച്ചു.

അതേസമയം, പാവപ്പെട്ടവർ കടമെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ വന്നാൽ അവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ഉന്നതർക്ക് കമ്പനി നഷ്ടമെന്ന പേരിൽ ഒഴിഞ്ഞ് മാറാൻ സഹായിക്കുന്നതും രണ്ട് നീതിയാണെന്നാണ് കോടതി വ്യക്തമാക്കിയത്. വിവരവകാശ നിയമപ്രകാരമുള്ള കണക്കനുസരിച്ച് 2013-15സാമ്പത്തിക വര്‍ഷത്തില്‍ 29 സര്‍ക്കാര്‍ ബാങ്കുകള്‍ക്കായി 1.14ലക്ഷം കോടി രൂപ കിട്ടാക്കടമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :