സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 ജനുവരി 2025 (10:36 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 5000 രൂപ നോട്ട് ഉടനെ അവതരിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ 2000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. അടുത്തിടെ, 5000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഊഹാപോഹങ്ങളാല്‍ നിറഞ്ഞ ചര്‍ച്ചകളാല്‍ നിറയുകയാണ്.
ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ മുമ്പ് 1,000, 5,000, 10,000 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നു. 1954-ല്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് അത് 1978-ല്‍ അസാധുവാക്കി. 2016ല്‍ 2000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ 5000 രൂപ നോട്ടുകള്‍ തിരിച്ചുവരുമോയെന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ കറന്‍സി സമ്പ്രദായം പര്യാപ്തമാണെന്ന് ആര്‍ബി ഐ വ്യക്തമാക്കി. 5000 രൂപ നോട്ടുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ആര്‍ബിഐ അറിയിച്ചു.