ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയും വേഗം അവകാശികള്‍ക്ക് മടക്കി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക്

അവകാശികള്‍ക്ക് മടക്കി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക്.

bank
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (11:32 IST)
bank
ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയും വേഗം അവകാശികള്‍ക്ക് മടക്കി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക്. പത്ത് വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്‌സ് -കറണ്ട് അക്കൗണ്ടിലെ തുക, കാലാവധി കഴിഞ്ഞിട്ടും 10 വര്‍ഷമായി
കിടക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികള്‍ക്ക് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

സാധാരണയായി ഇത്തരം തുകകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവല്‍ക്കരണ ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ നിക്ഷേപകര്‍ അവകാശമുന്നയിച്ചെത്തിയാല്‍ ഈ തുക പലിശ സഹിതം മടക്കി നല്‍കും. അടുത്ത മൂന്നുമാസം കൊണ്ട് പരമാവധി പേര്‍ക്ക് തുകകള്‍ മടക്കി നല്‍കാന്‍ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :