മുംബൈ|
jibin|
Last Modified വ്യാഴം, 15 ജനുവരി 2015 (11:00 IST)
അന്താരാഷ്ട്രവിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് നാണ്യപ്പെരുപ്പനിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ വായ്പയുടെ പലിശനിരക്കായ റീപ്പോനിരക്കില്‍ റിസര്‍വ് ബാങ്ക് കാല്‍ശതമാനം കുറവു വരുത്തി. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്.
ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റീപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായിട്ടാണ് റിസര്‍വ് ബാങ്ക് കുറച്ചിരിക്കുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയാന്‍ കളമൊരുങ്ങും. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി.
2012 ഡിസംബറിലാണ് ഇതിനുമുന്‍പ് റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചത്. ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ 0.25 ശതമാനംവരെ കുറച്ചേക്കുമെന്നാണ് സൂചന. വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാലു ശതമാനമായും വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്കിൽ കടമെടുക്കുന്പോൾ നൽകുന്ന റിവേഴ്സ് റിപ്പോ 6.75 ശതമാനമായും തുടരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.