ജനറൽ കോച്ചുകളിലും റിസർവേഷൻ, ആർഎസിയിലും വെയിറ്റിങ് ലിസ്റ്റിലും യാത്ര അനുവദിയ്ക്കില്ല

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 മെയ് 2020 (10:55 IST)
ജൂൺ ഒന്നുമുതൽ പുനരാരംഭിയ്ക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദുയ്ക്കു എന്ന് ഇന്ത്യൻ റെയിൽവേ, ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകൾ ഉണ്ടാകും എങ്കിലും ഇതിൽ യാത്ര ചെയ്യുന്നതിനും ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യണം. സെക്കൻഡ് സിറ്റിങ് ചാർജാണ് ജനറൽ ക്ലാസ് ടിക്കറ്റുകൾക്ക് ഈടാക്കുക.

ഐആർസിടിസിയുടെ വെബ്സൈറ്റിലൂടെ ഓൻലൈനായി മാത്രമേ ടിക്കറ്റുകൾ റിസർവ് ചെയ്യാൻ സാധിയ്ക്കു, യാത്രകൾക്കായുള്ള ബുക്കിങ് ഇന്ന് ആരംഭിയ്ക്കും. ആർഎസിയും, വെയിസ്റ്റിങ് ലിസ്റ്റും ഉണ്ടായിരിയ്ക്കും എങ്കിലും ടിക്കറ്റ് കൺഫേം ആയവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കു. സ്റ്റേഷനുകളിൽ ഭക്ഷണ ശാലകൾ തുറക്കാനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.

ജൂൺ ഒന്നുമുതൽ 200 ട്രെയിനുകളാണ് സർവീസ് ആരംഭിയ്ക്കുന്നത്. കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ജനശദാബ്ദി ട്രെയിനുകൾ സർവീസ് നടത്തും. നിസാമുദ്ദീൻ-എറണാകുളം തുരന്തോ, എക്സ്‌പ്രെസ്, ഹസ്രത് ജിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രെസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രെസ് എന്നി ട്രെയിനുകളും സർവീസ് സടത്തും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :