കേരളം യുഡിഎഫ് തൂത്തുവാരും, എല്‍ഡിഎഫ് നിലംതൊടില്ല; എൻഡിഎ കരുത്ത് കാട്ടും - സർവേ

കേരളം യുഡിഎഫ് തൂത്തുവാരും, എല്‍ഡിഎഫ് നിലംതൊടില്ല; എൻഡിഎ കരുത്ത് കാട്ടും - സർവേ

  republic poll , loksabha election , NDA , UDF , റിപ്പബ്ലിക് ടിവി , ലോക്‍സഭ , തെരഞ്ഞെടുപ്പ് , മോദി , യുഡിഎഫ് , എല്‍ ഡി എഫ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 3 നവം‌ബര്‍ 2018 (11:25 IST)
വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ വന്‍ നേട്ടം കൊയ്യുമെന്ന് സർവേ. യുഡിഎഫിന് 16 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റുകളുമാണ് ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവി - സി വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും ഇത്തവണയും വട്ടപൂജ്യമായിരിക്കും ഫലമെന്നും സര്‍വേ പ്രവചിക്കുന്നു.

യുഡിഎഫ് 40.4 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫിന് 29.3 ശതമാനം വോട്ട്‌ മാത്രമേ ലഭിക്കൂ. 17.5 ശതമാനം വോട്ട്‌ മാത്രമാകും എന്‍ഡിഎ മുന്നണിക്ക് കിട്ടൂ.

ദേശീയതലത്തില്‍ എൻഡിഎ കൂടുതൽ സീറ്റുകൾ നേടുമെങ്കിലും കേവലഭൂരിപക്ഷം ലഭിക്കില്ല. എൻഡിഎയ്ക്ക് 261 സീറ്റുകളും യുപിഎയ്ക്ക് 119 സീറ്റുകളും മറ്റുള്ളവർക്ക് 163 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. ഒക്ടോബറിൽ നടത്തിയ സർവേയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :