റിപ്പബ്ലിക്ക് ദിനത്തില്‍ ഇത്തവണ പെണ്‍ സൈനികര്‍ മാര്‍ച്ച് ചെയ്യും

ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 9 ജനുവരി 2015 (16:23 IST)
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തെ വ്യത്യസ്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എല്ലക്കൊല്ലവും പരേഡ് നടത്തുന്ന് പുരുഷ സൈനികര്‍ക്കു പകരം മൂന്ന് സേനാ വിഭാഗങ്ങളേയും പ്രതിനിധീകരിച്ച് മാര്‍ച്ച് ചെയ്യുക പെണ്‍ സൈനികരായിരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ സേനാ വിഭാഗങ്ങളെ അറിയിച്ചിട്ടൂണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടുള്ള നിര്‍ദ്ദേശമാണ് സൈനിക വിഭാഗങ്ങള്‍ക്ക് പോയിരിക്കുന്നത്. നിര്‍ദ്ദേശം ലഭിച്ചതോടെ മൂന്നു സൈനിക വിഭാഗങ്ങളിലും നിന്ന് 148 പേരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍. സ്ത്രീകളെ കൂടുതല്‍ സേനകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാ‍ണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

1990 മുതല്‍ വനിതകളെ സൈന്യത്തിലെടുത്തു തുടങ്ങിയെങ്കിലും ആയിരത്തിമുന്നൂറോളം വനിതാ ഓഫീസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ കരസേനയില്‍ ഉള്ളത് . വ്യോമസേനയില്‍ ആയിരത്തി മുന്നൂറ്റമ്പതും നാവികസേനയില്‍ മുന്നൂറ്റിയമ്പതുമാണ് വനിതാ ഓഫീസര്‍മാരുടെ സംഖ്യ. സേനാവിഭാഗങ്ങളിലേക്ക് കൂടുതല്‍ വനിതകളെ തെരഞ്ഞെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പ്രസ്താവിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :