2000 രൂപയുടെ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്ത് ചെയ്യാം?

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 മെയ് 2023 (13:50 IST)
2000 രൂപയുടെ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ പരാതി നല്‍കാം. സേവനത്തിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ പരാതി പരിഹരിക്കുന്നതിന്, പരാതിക്കാരന്/പരാതിക്കാരനായ ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം. പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ ബാങ്ക് പ്രതികരിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ ബാങ്ക് നല്‍കിയ പ്രതികരണത്തില്‍/പരിഹാരത്തില്‍ പരാതിക്കാരന്‍ തൃപ്തനല്ലെങ്കില്‍, പരാതിക്കാരന് ആര്‍ബിഐയുടെ (cms.rbi.org.in) പരാതി പരിഹാര സംവിധാനമുള്ള പോര്‍ട്ടലില്‍ റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം (ആര്‍ബി-ഐഒഎസ്) 2021 പ്രകാരം പരാതി നല്‍കാം.

മുഴുവന്‍ പ്രക്രിയയും സുഗമവും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവുമാക്കുന്നതിന്, 2000 രൂപയുടെ ബാങ്ക് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/കൈമാറ്റം ചെയ്യുന്നതിനും നാലുമാസത്തിലധികം സമയം നല്‍കിയിട്ടുണ്ട്. അതിനാല്‍, പൊതുജനങ്ങള്‍, അനുവദിച്ച സമയത്തിനുള്ളില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :