രാജ്യത്തെ 37 കോടി രൂപയുടെ നോട്ടുകള്‍ക്ക് വിലയില്ല, ആരുമറിയാത്ത അശ്രദ്ധയില്‍ കുരുങ്ങി ആര്‍ബിഐ

ന്യുഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (10:54 IST)
കറന്‍സിനോട്ടില്‍ മുന്‍ ഗവര്‍ണറുടെ ഒപ്പ് പതിപ്പിക്കപ്പെട്ടതുമൂല, രാജ്യത്തെ 37 കോടി രൂപ വിഒലമതിക്കുന്ന കറന്‍സി നോട്ടുകള്‍ക്ക് വിലയില്ലാതായി. 2013 ല്‍ സ്‌ഥാനമൊഴിഞ്ഞ ഡി സുബ്ബറാവുവിന്റെ ഒപ്പാണ് 2014ല്‍ ഇറങ്ങിഒയിരിക്കുന്ന പല നോട്ടുകളിലും ഉള്ളത്. 2014 ജനുവരിയില്‍ ഇറങ്ങിയ നോട്ടുകള്‍ തിരിച്ചുപിടിക്കേണ്ടതെങ്ങനെ എന്നറിയാതെ നട്ടം തിരിയുകയാണ് ആര്‍‌ബി‌ഐ.

ആര്‍ബിഐ റീജിയണല്‍ ഓഫീസ്‌ 146 ദശലക്ഷം നോട്ടുകള്‍ തിരിച്ചു പിടിച്ചെങ്കിലും 20 ന്റെയും 500 ന്റെയും 100 ന്റെയുമായി 37 കോടിയോളം മതിക്കുന്ന 226 ദശലക്ഷം നോട്ടുകള്‍ കൂടി കിട്ടാനുണ്ട്‌. സുബ്ബറാവുവിന്‌ പകരം 2013 സെപ്‌തംബറില്‍ പുതിയ ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതല ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന്‌ 2014 ജനുവരി മുതല്‍ നോട്ടില്‍ വരേണ്ട ഒപ്പ്‌ രഘുറാം രാജന്റേതാണ്‌. എന്നാല്‍ ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ ദിവാസ്‌ പ്രസില്‍ പ്രിന്റ്‌ ചെയ്‌ത ഇറക്കിയ 372 ദശലക്ഷം നോട്ടുകളില്‍ പ്രിന്റ്‌ ചെയ്‌തിരിക്കുന്ന ഒപ്പാകട്ടെ സുബ്ബറാവുവിന്റേതും.

കറന്‍സിനോട്ട്‌ പ്രിന്റ്‌ ചെയ്യുന്ന ദേവാസ്‌ പ്രസാണ്‌ വിവാദത്തില്‍ കുടുങ്ങിയത്‌. പുതിയ ഗവര്‍ണറുടെ ഒപ്പ്‌ അടങ്ങിയ 10 രൂപയുടെ മാതൃക ഗവര്‍ണര്‍ രാജന്‍ ചുമതലയേറ്റ 2013 സെപ്‌തംബര്‍ 14 കഴിഞ്ഞ്‌ 10 ദിവസത്തിന്‌ ശേഷം ഡിസൈനും പ്രിന്റിംഗ്‌ പ്‌ളേറ്റുകളും നല്‍കുന്ന ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ നോട്ട്‌ മുദ്രന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പുതിയ ഡിസൈനുകളും മറ്റും ദിവാസിനും നാസിക്കിനും നല്‍കിയിരുന്നു. എന്നാല്‍ ദിവാസ്‌ പ്രസ്‌ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ മുന്‍ ഗവര്‍ണറിന്റെ ഒപ്പു പതിച്ച നോട്ടുകള്‍ അയയ്‌ക്കരുതെന്ന്‌ പ്രസ്സിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :