Sumeesh|
Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (17:10 IST)
പ്രതിരോധനമന്ത്രിയായിരുന്ന എട്ടുവർഷവും സൈന്യത്തിനു വേണ്ട ഒരു ഉപകരണം വാങ്ങാൻ ആന്റണി തയ്യാറായിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. എ കെ ആന്റണി പറഞ്ഞത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. റഫേൽ കരാറുമായി ബന്ധപ്പെട്ട് എ കെ ആന്റണിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സൈന്യത്തിന് ആവശ്യമായ പുതിയ
ആയുധങ്ങൾ ഒന്നും തന്നെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന എട്ടുവർഷം വാങ്ങിയിട്ടില്ല. അയുധ വിമാനങ്ങൾ നിർമ്മിക്കുന്നതിൽനിന്നും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസിനെ ഒഴിവാക്കിയത് ആരാണെന്ന് ആന്റണി തന്നെ വ്യക്തമാക്കാണം.
ഇന്ത്യൻ സൈന്യത്തിന്റെ വിമാനങ്ങൾ സാങ്കേതിക തകരാറുകൾ മൂലം തകർന്നുവീണ് സൈനികരുടെ വിലയേറിയ ജീവനുകൾ നഷ്ടപ്പെട്ടത് ആരുടെ ഭരണകാലത്താണെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. രാജ്യസുരക്ഷയുടെ കാര്യത്തിലെങ്കിലും കോൺഗ്രസ് അവസരത്തിനൊത്ത് ഉയരണം എന്നും രവിസങ്കർ പ്രസാദ് വ്യക്തമാക്കി.