ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 6 ജനുവരി 2015 (13:09 IST)
റിപ്പബ്ളിക്ദിനത്തില്‍ മുഖ്യാഥിതിയായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യന്‍ പ്രസിഡന്റിന്റെ കാറില്‍ യാത്രചെയ്യില്ലെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യയെ അറിയിച്ചു. ബറാക് ഒബാമ ഇന്ത്യാ ഗേറ്റിനു സമീപത്തേക്ക് അമേരിക്കന്‍ വാഹനത്തില്‍ എത്തണമെന്ന നിബന്ധനയാണ് അവര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഒന്നുകില്‍ രണ്ടുകാറില്‍ പ്രത്യേക വേദിയിലേക്ക് എത്താം. അതല്ലെങ്കില്‍, അമേരിക്കന്‍ പതാക വെച്ച അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ കാറില്‍ ഇരുവര്‍ക്കും ഒരുമിച്ച് യാത്ര ചെയ്യാം. ഇതാണ് അവര്‍ മുന്നോട്ട് വച്ച നിബന്ധന. എന്നാല്‍ എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ രാഷ്ട്രപതി അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ കാറില്‍ റിപ്പബ്ളിക്ദിന പരേഡിലേക്ക് എത്തുന്നത് അനുവദിക്കാന്‍ പറ്റില്ലെന്ന ഉറച്ച നിലപാട് കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു കഴിഞ്ഞു.
അമേരിക്കയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്ന പ്രസിഡന്‍റിന്‍െറ കാറിലാണ് എവിടെപ്പോയാലും അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുന്നതെന്നും സുരക്ഷ കണക്കിലെടുത്താണിതെന്നുമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായം. എന്നാല്‍ പ്രണബ് മുഖര്‍ജിക്കൊപ്പം അതേ കാറില്‍ ബരാക് ഒബാമക്ക് സഞ്ചരിക്കാനാവില്ലെന്ന് അമേരിക്ക ഉറച്ച് പറയുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റിനടുത്തെ പ്രത്യേക വേദിയിലേക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി എത്തുന്നതാണ് രീതി. അമേരിക്കന്‍ ശാഠ്യം തുടരുകയാണെങ്കില്‍ ഇത്തവണ രണ്ടു വാഹനങ്ങളിലാകും ഇരുവരും സഞ്ചരിക്കുക.
രാഷ്ട്രപതി ഭവനു മുന്നിലെ വിജയ്ചൗക്കില്‍നിന്ന് ഇന്ത്യാഗേറ്റ് വരെ നീളുന്ന റോഡിലാണ് റിപ്പബ്ളിക്ദിന പരേഡ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്‍െറ കരുത്തും രാജ്യത്തിന്‍െറ സാംസ്കാരിക വൈവിധ്യത്തിന്‍െറ നിറക്കൂട്ടും എടുത്തുകാട്ടുന്നതാണ് പരേഡ്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനപരിപാടിയില്‍ മുഖ്യാഥിതിയായി എത്തുന്നത്.
ഒബാമ മുഖ്യാതിഥിയായി എത്തുന്ന റിപ്പബ്ളിക്ദിനത്തിന് ഇക്കുറി വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഇന്ത്യാ ഗേറ്റിലും രാഷ്ട്രപതി ഭവനില്‍നിന്ന് അവിടേക്കുള്ള രാജ്പഥിന്‍െറ ഇരുപുറത്തെയും വിശാലമായ പുല്‍ത്തകിടിക്കും മരങ്ങള്‍ക്കുമിടയിലുള്ള മുള്ളും പൂവും വരെ മെറ്റല്‍ ഡിറ്റക്ടറും നൂതന ഉപകരണങ്ങളും ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. ഇതിനകം തന്നെ ഈ മേഖലയാകെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലായിക്കഴിഞ്ഞു.