Last Modified തിങ്കള്‍, 28 സെപ്റ്റംബര്‍ 2015 (16:13 IST)
ഏഴു വയസുകാരന് അഞ്ച് വയസുകാരിയെ പീഡനത്തില്‍ നിന്ന് രക്ഷിച്ചു. അയല്വാസിയിയാ യുവാവ് ഏഴു വയസുകാരനോടൊപ്പം
വീടിന് സമീപം കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു
ഇയാള്‍ പെണ്‍കുട്ടിയ്ക്ക് ചോക്ലേറ്റ് നല്‍കുകയും തന്റെ ഒപ്പം വന്നാല്‍ ഇനിയും ചോക്ലേറ്റ് നല്‍കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഏഴു വയസുകരാന് കുട്ടി അപ്പോള്‍ തന്നെ മാതാപിതാക്കളുടെ അടുത്ത് ചെന്ന് വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും രണ്ടു വീട്ടുകാരും യുവാവിന്റെ വീട്ടില്‍ എത്തുകയുമായിരുന്നു.
വീട്ടുകാരെ കണ്ടതോടെ ഇയാള്‍ പുറത്തേക്ക് ഓടി. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൃത്യസമയം മാതാപിതാക്കള്‍ എത്തിയതിനാല്‍ പെണ്‍കുട്ടിയെ യുവാവ് ഉപദ്രവിച്ചില്ലെന്ന് പോലീസ് അറിയിച്ചു.