നോയിഡ|
VISHNU N L|
Last Modified വെള്ളി, 5 ജൂണ്‍ 2015 (17:05 IST)
ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനുശേഷം തീയിട്ടുകൊന്ന പെണ്‍കുട്ടിയുടെ അച്ഛന് വാഹനാപകടത്തില്‍ മരിച്ചു. അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായും ഇദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ പറയുന്നു.
യമുന എക്സ്പ്രസ്വേയില് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന്റെ പിറകില്‍ ഇരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇത് ആസൂത്രണ കൊലപാതകമാണെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. പ്രദേശത്തെ ഗ്രാമമുഖ്യനും മറ്റ് ഏഴുപേര്‍ക്കുമെതിരെയാണ് പരാതി.
ഇക്കഴിഞ്ഞ മെയ് ഒന്‍പത് ജേവാറിലാണ് ഒരു സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തീയിട്ടുകൊന്നത്. പ്രതികളില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു ഇയാളാണ് കൊലക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ പരാതി.