യുപി|
jibin|
Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (10:56 IST)
രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയെ
പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ മാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭാരോഹിയിലെ ഗോപിഗഞ്ചിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ദുർഗേഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
കനത്ത മഴയെ തുടർന്ന് ക്ളാസില്‍ കുറച്ച് കുട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഈ സമയം ക്ളാസില്‍ എത്തിയ ദുർഗേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നും. സ്കൂളിലെ ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ എത്തിച്ച ശേഷം ഇയാള്‍ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു.
തിരികെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിക്ക് ശാരീരികമായി ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ദുർഗേഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ ഇയാളെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.