മാനഭംഗശ്രമം ചെറുത്ത പതിനേഴുകാരിയെ യുവാവ് ചുട്ടുകൊന്നു

ചുട്ടുകൊന്നു , മാനഭംഗശ്രമം , പതിനേഴുകാരി , പെണ്‍കുട്ടി
മഥുര (യുപി)| jibin| Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (11:16 IST)
മാനഭംഗ ശ്രമത്തെ ചെറുത്ത പതിനേഴുകാരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ഉത്തര്‍‌പ്രദേശിലെ ഔറംഗബാദ് എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഭോല എന്ന യുവാവിനെ പൊലീസ് തെരയുകയാണ്.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തിയ ഭോല പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് രോക്ഷാകുലനായ യുവാവ് വീട്ടിലിരുന്ന മണ്ണെണ്ണയെടുത്ത് പെണ്‍കുട്ടിയുടെ ശരീരത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ യുവാവ് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തുകയും യുവാവിനായി തെരച്ചില്‍ ശക്തമാക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :