പാമ്പിനോടുള്ള പ്രതികാരം: തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കൊന്നു, മധ്യവയസ്‌കന്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു

തന്നെ കടിച്ച വിഷ പാമ്പിനെ മധ്യവയസ്‌കന്‍ കടിച്ച് കൊന്നു.

റാഞ്ചി, പാമ്പ്, മരണം RANCHI, SNAKE, DEATH
റാഞ്ചി| സജിത്ത്| Last Modified ശനി, 14 മെയ് 2016 (15:15 IST)
തന്നെ കടിച്ച വിഷ പാമ്പിനെ മധ്യവയസ്‌കന്‍ കടിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ ലേറ്റ്ഹര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന്
ഇയാള്‍ മണിക്കൂറുകള്‍ക്കം മരിക്കുകയും ചെയ്തു. ബരിയാതു സ്വദേശിയായ രന്തു ഒറാവോണാണ് മരിച്ചത്.

സമീപവാസിയുടെ വീട്ടില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് അവരുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് രന്തു അവിടെയെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ വീടിനുള്ളില്‍ കയറുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. കൈയ്യില്‍ ചുറ്റി കയറിയ പാമ്പ് രന്തുവിനെ നിരവധി തവണ കടിച്ചു. വേദന സഹിക്കാതെ വന്നപ്പോളാണ് പാമ്പിനെ രന്തു തിരിച്ച് കടിച്ചത്. കടിയേറ്റ ഉടന്‍ തന്നെ പാമ്പ് ചാകുകയും ചെയ്തു.

എന്നാല്‍, തിരികെ വീട്ടിലെത്തിയ രന്തുവിന്റെ ശരീരത്തില്‍ നീലനിറം പടര്‍ന്നതു കണ്ടെത്തിയ വീട്ടുകാര്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മാരക വിഷമുള്ള പാമ്പാണ് അദ്ദേഹത്തെ കടിച്ചതെന്നും നില വളരെ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രന്തു വെള്ളിയാഴ്ച വൈകീട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :